Tuesday, April 19, 2011

ഇടവഴി







എന്നോ നഷ്ടപെട്ട സുഹുര്‍ത്തിനെ തിരഞ്ഞുള്ള യാത്രയില്‍ ഇടവഴിയില്‍വെച് ഒരു വഴി പോക്കനെ പരിജയപെട്ടു. പേരും ഊരും ചോതികുന്നതിനു മുന്‍പ് അത് സംഭവിച്ചു .എനിക്കു നേര്‍ക്ക് ആ മുഷിഞ്ഞ വേഷകാരന്‍റെ ചോദ്യം." നിനക്ക് സ്നേഹിക്കാന്‍ അറിയുമോ,അതിനു പറ്റില്ലെങ്കില്‍ സ്നേഹിക്കാന്‍ അറിയുന്ന ഒരാളെ പരിജയപെടുത്തി തരുമോ". ഉത്തരം തെളിയുന്നതിനു മുന്‍പ് ഒരു കാര്യം മനസ്സില്‍ ഉറപ്പായി ജീവിതത്തില്‍ ഒറ്റപെട്ട ഒരു മുഷിഞ്ഞ വേഷകാരന്‍റെ വാക്കുകളാണ് അത്. ഒരു ഉത്തരം നല്‍കുന്നതിനു മുതിരാതെ തോളില്‍ കൈവെച് ഞാന്‍ പറഞ്ഞു "എന്‍റെ കൂടെ പോരൂ, ഞാന്‍ പരിജയപെടുത്തി തരാം". പിന്നീടുള്ള യാത്രയില്‍ മനസ്സ് വല്ലാതെ ഭയപെട്ടു കാരണം നഷ്ടപെട്ട സുഹുര്‍തിനെ തിരിച് കിട്ടിയാലേ ഇയാളോട് വാക്ക് പാലിക്കാന്‍ പറ്റൂ....

എന്നിലേക് പെയ്യുന്നത് മഴയോ അതോ...


പെയ്തു ‌ തീര്‍ന്ന മഴക് പറയാനുള്ളത് "ഒന്ന്കൂടി , എന്നെ സ്നേഹികുന്നവരുടെ മേല്‍......" എന്നിട്ട്‌ എന്തേ വെറുമൊരു ചാറ്റല്‍ മഴയില്‍ എല്ലാം ഒതുക്കുന്നു, സ്നേഹിക്കാന്‍ അറിയാത്തത്‌ കൊണ്ടോ, അതോ സ്നേഹം നിയന്ത്രികുകയോ....